Connect with us

National

തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവച്ചു. ഇന്നു രാവിലെയായിരുന്നു ഷോമ രാജി വയ്ക്കുന്നതായി അറിയിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി തുടരാനാകില്ല, രാജിവയ്ക്കുന്നു എന്നാണ് ഒറ്റവരി രാജിക്കത്തില്‍ ഷോമ അറിയിച്ചത്. കേസില്‍ തേജ്പാലിനെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഏറെ വിമര്‍ശനം കേട്ടയാളായിരുന്നു ഷോമ. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പരാതി ഷോമ കൈകാര്യം ചെയ്ത രീതിയും വിമര്‍ശിക്കപ്പെട്ടിരുന്നു. കേസ് സംബന്ധിച്ച് ഷോമയെ ഗോവന്‍ അന്വേഷണസംഘം ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ അന്വേഷണത്തോട് എല്ലാവിധത്തിലൂം സഹകരിക്കുമെന്നും ഷോമ ഉറപ്പു നല്‍കിയിരുന്നു.

Latest