Connect with us

National

സച്ചാര്‍ സമിതിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published

|

Last Updated

അഹമ്മദാബാദ്: സച്ചാര്‍ കമ്മിറ്റി ഭരണഘടനാ വിരുദ്ധമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുസ്‌ലിം സമുദായത്തെ മാത്രം സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് റിപ്പോര്‍ട്ട്. മറ്റു ന്യൂനപക്ഷങ്ങളെ അവഗണിച്ചുകൊണ്ടാണ് 2005ല്‍ മുസ്‌ലിം സമുദായത്തില്‍പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക നിലപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ആരോപിച്ചു. ഒരു മതത്തിന്റെ അവസ്ഥയെ കുറിച്ചുമാത്രം പഠിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്നും അടിവരയിടുന്നു.
2005ലാണ് പധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയിലെ റിട്ട. ചീഫ് ജസ്റ്റിസ് രാജേന്ദ്രന്‍ സച്ചാറിനെ നിയോഗിച്ചത്. പഠന റിപ്പോര്‍ട്ട് 2006ല്‍ തന്നെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു.