Connect with us

National

മംഗള്‍യാന്‍ ഇന്ന് ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിക്കും

Published

|

Last Updated

ചെന്നൈ: ചൊവ്വാ ഗ്രഹം ലക്ഷ്യമിട്ടുള്ള മംഗള്‍യാന്റെ നിര്‍ണായക യാത്ര ഇന്ന് ആരംഭിക്കും. ഭൂമിയുടെ ഭ്രമണപഥം പൂര്‍ത്തിയാക്കി അര്‍ധരാത്രി 12.49ന് മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിലേക്കുള്ള പ്രയാണം തുടങ്ങും. നവംബര്‍ 5നായിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്.

മംഗള്‍യാന്‍ പേടകം നിര്‍ണായക ചുവടുവെപ്പിലേക്ക് അടുക്കുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെ അവസാനമണിക്കൂറുകളിലാണ് ഇപ്പോള്‍ മംഗള്‍യാന്‍. ശനിയാഴ്ച അര്‍ധരാത്രി 12.49ന് പേടകം മൗറീഷ്യസിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ പേടകത്തിന്റെ ഗതി ഐഎസ്ആര്‍ഒ ചൊവ്വയിലേക്ക് തിരിച്ചുവിടും. ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗതയില്‍ മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിക്കും.

Latest