Connect with us

Kerala

പരസ്യവിവാദം പ്ലീനത്തിന്റെ പവിത്രത നശിപ്പിക്കാനെന്ന് എ.കെ ബാലന്‍

Published

|

Last Updated

പാലക്കാട്: പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് ദേശാഭിമാനിയില്‍ വന്ന പരസ്യത്തെച്ചൊല്ലിയുള്ള വിവാദം പ്ലീനത്തിന്റെ പവിത്രത നശിപ്പിക്കാനാണെന്ന് എ.കെ ബാലന്‍. പരസ്യം വന്നതില്‍ പാലക്കാട്ടെ പാര്‍ട്ടി നേതൃത്വത്തിനോ പ്ലീനത്തിന്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ല. അതു ദേശാഭിമാനിയും പരസ്യം കൊടുത്ത വ്യക്തിയും തമ്മിലുള്ള ഇടപാടാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

പരസ്യം പ്രസിദ്ധീകരിച്ച വിവാദ വ്യവസായിയുമായി ഏതെങ്കിലും രീതിയിലുള്ള ഒരു ബന്ധവും ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest