Ongoing News
കരീമിനെ സംരക്ഷിച്ചും പരസ്യത്തെ ന്യായീകരിച്ചും പിണറായി
കൊച്ചി: എളമരം കരീമിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം സി പി എം പ്ലീനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് പിണറായി വിജയന്‍. എല്‍ ഡി എഫിന്റെ കാലത്ത് ആര്‍ക്കും ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും യു ഡി എഫാണ് അനുമതി നല്‍കിയതെന്നും പിണറായി പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി ഗോവിന്ദപിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പീനത്തിന് ആശംസയര്‍പ്പിച്ച് ദേശാഭിമാനിയില്‍ പ്രസിദ്ദീകരിച്ച ചാക്ക് രാധാകൃഷ്ണന്റെ പരസ്യത്തെയും പിണറായി ന്യായീകരിച്ചു. സി പി എം ഫണ്ട് സ്വീകരിച്ചല്ല ദേശാഭിമാനി പ്രവര്‍ത്തിക്കുന്നത്. അതിന് ആവശ്യമായ ഫണ്ട് പത്രം തന്നെയാണ് കണ്ടെത്തുന്നത്. വാര്‍ത്തയും പരസ്യവും നല്‍കാന്‍ പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാറില്ലെന്നും വലതുപക്ഷ മാധ്യമങ്ങളാണ് പരസ്യം വിവാദമാക്കിയതെന്നും പിണറായി പ്രതികരിച്ചു.
---- facebook comment plugin here -----