Connect with us

Kerala

പയ്യന്നൂരില്‍ സി പി എം - ബി ജെ പി സംഘര്‍ഷം;ഒരാള്‍ വെട്ടേറ്റ് മരിച്ചു

Published

|

Last Updated

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ സി പി എം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താല്‍ ബാധിക്കില്ലെന്നാണ് ബി ജെ പി നേതൃത്വം അറിയിച്ചിട്ടുള്ളത്.
ചെറുതാഴത്തിനടുത്ത് കോക്കാട് സ്വദേശി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാടകക്ക് താമസിക്കുന്ന അശ്വതി നിവാസില്‍ വിനോദ്കുമാറാണ് (28) മരിച്ചത്. പാടിച്ചാല്‍ സ്വദേശി ലക്ഷ്മണന്‍ (38), ഓട്ടോ ഡ്രൈവര്‍ അന്നൂരിലെ നാരായണന്‍ (42) എന്നിവരെ പരുക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്ന ബി ജെ പി പ്രവര്‍ത്തകരും സി പി എമ്മുകാരും തമ്മിലാണ് സംഘര്‍ഷം നടന്നത്.
ഇന്നലെ ഉച്ചയോടെ കരിവള്ളൂരിലെ ചീറ്റയില്‍ ബി ജെ പി പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പെരുമ്പയില്‍ ഇരു വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടേറ്റ വിനോദ്കുമാറിനെ ചിറ്റാരിക്കൊവ്വില്‍ വയലില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്ദ്രശേഖരന്‍- ശോഭ ദമ്പതികളുടെ മകനാണ് ആര്‍ എസ് എസ് ശാഖാ കാര്യവാഹക് കൂടിയായ വിനോദ് കുമാര്‍.

---- facebook comment plugin here -----

Latest