Connect with us

Kerala

കോഴിക്കോട് ജയിലില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

Published

|

Last Updated

കോഴിക്കോട്: ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വീണ്ടും റെയ്ഡ്. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, ജയില്‍ ഡി ജി പി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊബൈല്‍ ഫോണുകള്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെടുക്കാനാകുന്ന മൈന്‍ ഡിറ്റക്ടര്‍ പരിശോധനക്കായി ഉപയോഗിക്കുന്നുണ്ട്. 60 അംഗ സംഘമാണ് വൈകീട്ട് നാലരേയാടെ റെയ്ഡ് തുടങ്ങിയത്.

അതിനിടെ, പ്രതികള്‍ക്ക് സ്വൈരവിഹാരത്തിന് അവസരമൊരുക്കിയ ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഇരുപതിലധികം ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റി. അസിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റം. എന്നാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ ഇപ്പോള്‍ നടപടിയില്ല.

Latest