Connect with us

Kerala

ജയില്‍ പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയത് അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികള്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ കര്‍ശന പരിശോധന വേണമെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയത് തെറ്റാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത് സംബന്ധിച്ച് അന്വേഷണം നടത്തും.

ടി പി കേസ് പ്രതി പി മോഹനന്‍ ഭാര്യ കെ കെ ലതികയുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ തെറ്റില്ലെന്ന ജയില്‍ ഡി ജി പിയുടെ പ്രസ്താവന മന്ത്രി തിരുത്തി. ഇത് തെറ്റുതന്നെയാണെന്ന് പറഞ്ഞ മന്ത്രി പ്രതികള്‍ പുറത്ത് ഉപയോഗിച്ച സിം കാര്‍ഡ് ജയിലിലും ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്നും പറഞ്ഞു.