Connect with us

International

മാഡിബ ഇനി ഓര്‍മകളില്‍ മാത്രം

Published

|

Last Updated

മണ്ടേലയുടെ സ‌ംസ്കാര ചടങ്ങില്‍ നിന്ന്

ജോഹന്നസ് ബര്‍ഗ്: ഒരു പുരുഷായുസ്സ് മുഴുവന്‍ വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഉഴിഞ്ഞുവെച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ഇനി ഓര്‍മകളില്‍ മാത്രം. പത്ത് ദിവസം നീണ്ട അനുശോചന ചടങ്ങുകള്‍ക്കൊടുവില്‍ മണ്ടേലയുടെ മൃതദേഹം ജന്മനാടായ ക്യുനുവില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയും ഗോത്രാചാരങ്ങളോടെയുമായിരുന്നു സംസ്‌കാരം.

മണ്ടേലയുടെ കുടുംബാംഗങ്ങള്‍ക്കും നേതാക്കള്‍ക്കും പുറമെ മുന്‍ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, മണ്ടേലയുടെ സഹയാത്രികനും നൊബേല്‍ സമ്മാന ജേതാവുമായ ആര്‍ച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു, ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ്, യുഎസിലെ പൗരാവാകാശ പ്രവര്‍ത്തക ജെസ്സി ജാക്‌സണ്‍, സെലിബ്രിറ്റി താരമായ ഓപ്ര വിന്‍ഫ്രി തുടങ്ങി പ്രമുഖര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

mandela 2

മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ നിന്ന്

പ്രിട്ടോറിയയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ മതാതയില്‍ കൊണ്ടുവന്ന മൃതദേഹം പിന്നീട് 31 കിലോമീറ്റര്‍ റോഡ് മാര്‍ഗം വിലാപയാത്രയായായാണ് ക്യുനുവിലെത്തിച്ചത്. ഇന്ത്യന്‍ സമയം 11.30ന് തുടങ്ങിയ സംസ്‌കാരച്ചടങ്ങില്‍ നാലായിരത്തി അഞ്ഞൂറോളം അതിഥികള്‍ പങ്കെടുത്തു.

Latest