Connect with us

Kerala

പി സി ജോര്‍ജ്ജിനെതിരെ കോട്ടയം ഡി സി സി രംഗത്ത്

Published

|

Last Updated

pc georgeകോട്ടയം: ബി ജെ പി സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് വിവാദത്തിലായ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോട്ടയം ഡി സി സി രംഗത്ത്. ബി ജെ പി സംഘടിപ്പിച്ച പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു. സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച ജോര്‍ജിനെതിരേ നടപടി സ്വീകരിക്കണം. നടപടിയെടുക്കാന്‍ കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ കെ എം മാണി ഇനിയെങ്കിലും തയ്യാറാകണമെന്നും ഡി സി സി ആവശ്യപ്പെട്ടു.

Latest