Connect with us

National

ഡി എം കെയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി ജെ പി

Published

|

Last Updated

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി ജെ പി. തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി ജെ പി നേതാവായ എല്‍ ഗണേശനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ ഡി എം കെ- ബി ജെ പി സഖ്യത്തിന് സാധ്യതയില്ല. ഡി എം കെ, എ ഐ എ ഡി എം കെ എന്നീ കക്ഷികളെ മാറ്റിനിര്‍ത്തി പുതിയൊരു മുന്നണിയുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ എല്‍ ഗണേശന്‍ അറിയിച്ചു. സഖ്യത്തിനായി ഡി എം കെയുമായി യാതൊരു ചര്‍ച്ചയും ബി ജെ പി നടത്തുന്നില്ല. ഡി എം കെ കൂടി കൈയൊഴിഞ്ഞതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില കൂടുതല്‍ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഡിഎം കെ അധ്യക്ഷന്‍ എം കരുണാനിധി വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിനു ശേഷമാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.