Connect with us

National

കല്‍ക്കരിപ്പാടം: ഉന്നതരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ സി ബി ഐക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി. കോടതിയുടെ മേല്‍നോട്ടത്തിലുള്ള കേസുകളില്‍ ഇത്തരം അനുമതി ഇല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.

ഇതോടെ കല്‍ക്കരി ഇടപാട് കേസില്‍ ആരോപണ വിധേയമായ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെയും കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ സി ബി ഐക്ക് ഇനി തടസ്സങ്ങളുണ്ടാവില്ല. ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ളവരെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.

Latest