Connect with us

Gulf

പ്രവാസികള്‍ക്ക് മൊബൈല്‍ പാസ് ബുക്കുമായി ഇന്ത്യന്‍ ബേങ്ക്‌

Published

|

Last Updated

ദുബൈ: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗള്‍ഫ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് തയാറെടുക്കുന്നതായി എം ഡി. ഡോ. വി എ ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലത്തുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആയാസരഹിതവും സുരക്ഷിതവുമായ പണമിടപാട് നടത്തുന്നതിനും മികച്ച നിക്ഷേപാവസരമൊരുക്കുന്നതിനും നിരവധി പുതിയ പദ്ധതികളാണ് ബാങ്ക് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി എം-പാസ് ബുക്ക്’ അടുത്ത മാസം പ്രാബല്യത്തില്‍ വരും. സി ഇ ഒ യുമായ ഡോ. വി എ ജോസഫ് പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എം-പാസ് ബുക്ക്” സേവനത്തിലൂടെ വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് മൊബൈല്‍ ഫോണിലൂടെ അപ്പപ്പോള്‍ കാണാം. രണ്ടോ മൂന്നോ വര്‍ഷം പിന്നില്‍നിന്ന് മുതലുള്ള മുഴുവന്‍ വിനിമയ വിവരങ്ങളും ഉള്‍പ്പെടുത്തും. മൂന്ന് വര്‍ഷം കാലാവധിക്ക് 10% ആദായം ലഭിക്കുന്ന SIB NRI Max Plus പ്രവാസികള്‍ക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന പദ്ധതിയാണ്. നാട്ടില്‍ വീട് വെക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കുറഞ്ഞ പലിശനിരക്കില്‍ ഹോം ലോണ്‍ സൗകര്യവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ലഭ്യമാക്കുന്നുണ്ട് – ഡോക്ടര്‍ ജോസഫ് പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജ്‌മെന്റ് പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന യു എ ഇയിലെ ധനവിനിമയ സ്ഥാപനമായ ഹാദി എക്പ്രസ് എക്‌സ്‌ചേഞ്ച് പുതുതായി രണ്ട് ബ്രാഞ്ചുകള്‍ ഈ വര്‍ഷവും മൂന്ന് ബ്രാഞ്ചുകള്‍ അടുത്ത വര്‍ഷവും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ മുഹമ്മദ്. എസ് അല്‍ ഹാദിയും ജനറല്‍ മാനേജര്‍ എ എഫ് പോളും അറിയിച്ചു. പ്രവാസികളുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫില്‍ നിലവിലുള്ള ഉപഭോക്താക്കളുടെ എണ്ണം 3,50,000 ല്‍ നിന്നും അടുത്ത വര്‍ഷത്തോടെ കൂടുതല്‍ പേരിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബേങ്കിംഗ് വിദഗ്ധനുമായ അബ്രഹാം തര്യന്‍ പറഞ്ഞു. പ്രവാസികളുടെ പണം മികച്ച വിനിമയ നിരക്കില്‍ അപ്പപ്പോള്‍ നാട്ടിലെത്തിക്കാന്‍ 31 എക്‌സ്‌ചേഞ്ച് ഹൗസുകളുമായി ചേര്‍ന്ന് വിപുലമായ സംവിധാനങ്ങളാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സേവനത്തിനും സാങ്കേതിക മികവിനുമായി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്ത്യയിലെല്ലായിടത്തുമായി 783 ബ്രാഞ്ചുകളും 904 എ ടി എം സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം മികച്ച പരിഗണനയാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത് അബ്രഹാം തര്യന്‍ പറഞ്ഞു. ഹാദി എക്‌സ്‌ചേഞ്ച് മാനേജര്‍ നെവില്‍ ജെ പോള്‍ സംബന്ധിച്ചു.

Latest