Connect with us

National

പെട്രോളിനും ഡീസലിനും വില കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. ഡീസല്‍ വില ലിറ്ററിന് 10 പൈസയും, പെട്രോള്‍ വില ലിറ്ററിന് 49 പൈസയും കൂട്ടാനാണ് തീരുമാനമായത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ നിരക്ക് കൂട്ടിയതാണ് വില വര്‍ധനയ്ക്കിടയാക്കിയത്. ഒരു കിലോ ലിറ്റര്‍ ഡീസലിനുള്ള കമ്മീഷന്‍ 1086 രൂപയായിരുന്നത് 1186 രൂപയായാണ് ഉയര്‍ത്തിയത്.

---- facebook comment plugin here -----

Latest