Connect with us

Kerala

നേതാക്കളെ തേജോവധം ചെയ്യരുത്: കെ.എം മാണി

Published

|

Last Updated

കോട്ടയം:സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ കെ.എം മാണി രംഗത്ത്. ജോര്‍ജിന്റെ പ്രസ്താവനകള്‍ കേരളാ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് കെ.എം മാണി പ്രസ്താവനയില്‍ വ്യക്തമാക്കി. ജോര്‍ജിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയുണ്ട്. നേതാക്കളെ തേജോവധം ചെയ്യരുതെന്ന് വിലക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വിരുദ്ധമായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതിയുണ്ടെങ്കില്‍ യുഡിഎഫ് യോഗത്തിലോ പാര്‍ട്ടി ഫോറത്തിലോ അറിയിക്കുകയാണ് വേണ്ടതെന്നും മാണി വ്യക്തമാക്കി.

Latest