Connect with us

National

യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരെ അന്വേഷണം

Published

|

Last Updated

modi

ന്യൂഡല്‍ഹി: യുവിതിയെ നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്തെിരെ അന്വേഷണം നടത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കും. അതേസമയം, പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ശത്രുവിനെ അടിച്ചമര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമമാണ് തീരുമാനമെന്ന് ബി ജെ പി പ്രതികരിച്ചു.

2009ല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി യുവതിയെ നിരീക്ഷിച്ച സംഭവത്തിലാണ് അന്വേഷണത്തിന് തീരുമാനമായത്. നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിര്‍ദേശപ്രകാരം യുവതിയെ രഹസ്യ നിരീക്ഷണത്തിനു വിധേയയാക്കി എന്നാണ് ആരോപണം. 2008 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷമാണു നിരീക്ഷണം നടന്നത്. സംഭവത്തില്‍ അമിത്ഷായുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

യുവതിയെ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിത്ഷാ നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദരേഖ കോബ്ര പോസ്റ്റ് ഉള്‍പ്പെടെ ചില വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

Latest