Connect with us

National

ദേവയാനിയുടെ അറസ്റ്റ്: യു എസില്‍ ആഭ്യന്തര അന്വേഷണത്തിന് സമിതി

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെ യു എസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടപടി പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് അമേരിക്ക അറിയിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ പ്രതിഷേധം ശക്തമായതിനാലാണിത്. ദേവയാനി കോബ്രഗഡെയെ അറസ്റ്റ് ചെയ്തതില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് പരിഹാര നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കും. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടാതെ കാര്യങ്ങള്‍ നീക്കുമെന്നും യു എസ് പറഞ്ഞു.

നേരത്തെ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടിയില്‍ അമേരിക്ക ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇത് തന്നെയാണ് ഇത്തരമൊരു നിലപാടിലേക്ക് അമേരിക്കയെ എത്തിച്ചത് എന്ന് കരുതുന്നു. തന്ത്രപ്രധാനമായ കേസില്‍ വീഴ്ചകള്‍ സഭവിച്ചു എന്നാണ് അമേരിക്കയിലെ വിവിധ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest