Connect with us

National

ഉന്നത വിദ്യാഭ്യാസത്തിന് മുസ്ലിങ്ങള്‍ക്കായി കേന്ദ്രം പ്രത്യേക ഫണ്ട് രൂപീകരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്ലിം സമുദായാംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുന്നു. സമുദായാംഗങ്ങളില്‍ നിന്ന് സംഭാവനകള്‍ സമാഹരിച്ചാണ് ഫണ്ടിന് രൂപം നല്‍കുന്നത്. ഇതിനായി സാധ്യതാ പഠനം നടത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്യാപിറ്റല്‍ മാര്‍ക്കറ്റേഴ്‌സിനോട് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യമൊരുക്കന്നതിനായി പ്രൊവിഡന്‍സ് ഫണ്ടിന്റെ മാതൃകയിലാണ് ഫണ്ട് രൂപീകരിക്കുന്നത്. ഹജ്ജ് നടത്തുന്നവര്‍ക്കായി മലേഷ്യയില്‍ രൂപം നല്‍കിയ ഫണ്ടില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ നടപടി. പണം കൈകാര്യം ചെയ്യുന്നതിന് സംവിധാനമൊരുക്കുക മാത്രമാണ് സര്‍ക്കാറിന്റെ ചുമതല.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിംഗള്‍ വളരെ പിന്നോക്കമാണെന്ന് സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 20 വയസ്സിന് മുകളിലുള്ള മുസ്ലിം യുവാക്കളില്‍ അഞ്ച് ശതമാനം മാത്രമാണ് ബിരുദ ധാരികളെന്നായിരുന്നു സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തല്‍.