Connect with us

National

കെജരിവാള്‍ വാക്കുപാലിച്ചു; ഡല്‍ഹിയില്‍ ഇനി വെള്ളം സൗജന്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പാലിച്ചു. ജനുവരി ഒന്ന് മുതല്‍ ഒരു കുടുംബത്തിന് 700 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭ്യമാക്കുമെന്ന് ഡല്‍ഹി ജല്‍ ബോര്‍ഡ് അറിയിച്ചു. ഒരു മാസത്തില്‍ 20,000ലിറ്റര്‍ വെള്ളമാണ് ഒരു കുടുംബത്തിന് ലഭിക്കുക. ഉപയോഗം 20,000ലിറ്ററില്‍ കൂടിയാല്‍ മുഴുവന്‍ വെള്ളത്തിന്റേയും പണം ഈടാക്കും.

ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു 700 ലിറ്റര്‍ വെള്ളം ഓരോ കുടുംബത്തിനും സൗജന്യമായി നല്‍കുമെന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കെജരിവാള്‍ നേതൃത്വം നല്‍കിയിരുന്നു.