Connect with us

National

ഡല്‍ഹിയില്‍ വൈദ്യുതി ചാര്‍ജില്‍ വന്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി ചാര്‍ജില്‍ വന്‍ ഇളവ്. പുതിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.സൗജന്യ കുടിവെള്ള വിതരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാള്‍ വൈദ്യുതി ചാര്‍ജിലും ഇളവ് പ്രഖ്യാപിച്ചത്. 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 28 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇളവിന്റെ പ്രയോജനം ലഭിക്കും. 61 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാറിനുണ്ടാവുക. ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവ് താല്‍ക്കാലികമാണ്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടാവുക.
വൈദ്യുതി നിരക്ക കുറയ്ക്കുന്നതിന്റെ മുന്നോടിയായി സ്വകാര്യ വൈദ്യുത വിതരണ കമ്പനികളെ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാനുള്ള നടപടികള്‍ കെജ്രവാള്‍ തുടങ്ങി. മൂന്ന് കമ്പനികള്‍ക്കെതിരെ ഓഡിറ്റിംഗ് നടത്തുന്നതിന് തടസ്സമില്ലെന്ന് സിഎജി മുഖ്യമന്ത്രിയെ അറിയിച്ചു. സ്വകാര്യ വൈദ്യുത വിതരണ കമ്പനികള്‍ 30,000 കോടി രൂപ ലാഭമുണ്ടാക്കുന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.