Connect with us

Gulf

പാചക വാതക വില ഏറ്റവും കുറവ് അബുദാബിയില്‍, കൂടുതല്‍ ദുബൈയില്‍

Published

|

Last Updated

ഷാര്‍ജ: പാചക വാതകത്തിന് ഏറ്റവും വിലക്കുറവ് അബുദാബിയില്‍. ഇതര എമിറേറ്റുകളെ അപേക്ഷിച്ച് വന്‍ കുറവാണ് തലസ്ഥനത്ത്. 11 കിലോയുടെ സിലിണ്ടറിന് ദുബൈയില്‍ 85 ദിര്‍ഹമാണ്. അതേസമയം ഇതേ സിലിണ്ടറിന് അബുദാബിയിലാകട്ടെ 20 ദിര്‍ഹം മാത്രം.

ദുബൈക്ക് പുറമെ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലും 85 ദിര്‍ഹം ഈടാക്കുമ്പോള്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും 75 ദിര്‍ഹമാണ്. ഷാര്‍ജയും തൊട്ടടുത്ത എമിറേറ്റായ അജ്മാനും തമ്മില്‍ 10 ദിര്‍ഹമിന്റെ വ്യത്യാസം. 22 കിലോയുടെ സിലിണ്ടറിന് അബുദാബിയില്‍ 40 ദിര്‍ഹമാണ് വില. എന്നാല്‍ ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ 145 ദിര്‍ഹവും, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, അജ്മാന്‍ ദുബൈ എന്നിവിടങ്ങളില്‍ 140 ദിര്‍ഹവുമാണ്. 44 കിലോയുടേതിനാണ് അബുദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്. അബുദാബിയില്‍ 70 ദിര്‍ഹമാണെങ്കില്‍ മറ്റ് എമിറേറ്റുകളില്‍ 290 ദിര്‍ഹം ഈടാക്കുന്നു. 220 ദിര്‍ഹമിന്റെ വ്യത്യാസം. ചെറുകിട ഭക്ഷണശാലകളാണ് ഈ സിലിണ്ടറുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
22 കിലോയുടേത് കുടുംബങ്ങളും 11 കിലോയുടേത് ഓഫീസുകളിലും മറ്റുമാണ് ഉപയോഗിക്കുന്നത്. ഏതാനും മാസത്തിനിടെയാണ് പാചക വാതക വിലയില്‍ വന്‍ വര്‍ധനവ് വരുത്തിയത്. ഇത് കുറഞ്ഞ വരുമാനക്കാരെയും ചെറുകിട ഭക്ഷണശാലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.