Connect with us

National

അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കോപ്റ്റര്‍ കരാര്‍ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. 3600 കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കരാറുമായി ബന്ധപ്പെട്ട് വന്‍ കോഴ ആരോപണം ഉയര്‍ന്നിരുന്നു.

വിവിഐ പികള്‍ക്ക് വേണ്ടി 12 അതിസുരക്ഷാ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനാണ് ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഇതില്‍ മൂന്നെണ്ണം നിലവില്‍ ഇന്ത്യക്ക് ലഭ്യമായിട്ടുണ്ട്.

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന് അനുകൂലമായി കരാര്‍ ഉറപ്പിക്കുന്നതിന് ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് 300 കോടി രൂപ കൈക്കൂലി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് കരാര്‍ റദ്ദാക്കാന്‍ പ്രതിരോധ മന്ത്രാലയം കമ്പനിക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

Latest