Connect with us

Gulf

ജല-വൈദ്യുതി ഉപയോഗം കുറക്കാന്‍ ബോധവത്കരണം

Published

|

Last Updated

അബുദാബി: ജല-വൈദ്യുതി ഉപയോഗം കുറക്കാന്‍ ബോധവത്കരണവുമായി അബുദാബി ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി. പൊതുജനങ്ങളില്‍ ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കാനാണ് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നോട്ടീസ് വിതരണമുള്‍പ്പെടെയുള്ള പരിപാടികള്‍ ഈ വര്‍ഷം ആദ്യം മുതല്‍ അതോറിറ്റി ആരംഭിച്ചിരുന്നു. മറീന മാള്‍, ഖാലിദിയ്യ മാള്‍, ഡല്‍മാ മാള്‍ തുടങ്ങിയ നഗരത്തിലെ പ്രധാന വ്യാവസായിക സമുച്ചയങ്ങളിലൊക്കെ ഇത്തരം ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.
അബുദാബിയിലെ പൊതുഗതാഗത വകുപ്പുമായി സഹകരിച്ച് അതോറിറ്റി ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഗതാഗത വകുപ്പിന്റെ അഞ്ച് ബസുകളില്‍ ബോധവത്കരണ സന്ദേശം പതിച്ചിട്ടുണ്ട്. “ഉപഭോഗം നിയന്ത്രിക്കല്‍ വിശ്വാസമൂല്യവും ദേശീയ ബാധ്യതയുമാണ്” എന്ന സന്ദേശമാണ് ബസുകളില്‍ പതിച്ചിരിക്കുന്നത്.
വ്യക്തികള്‍ക്ക് പുറമെ സ്ഥാപനങ്ങളിലേക്കും ജല-വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനുള്ള സന്ദേശങ്ങളെത്തിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അബുദാബി ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല സൈഫ് അല്‍ നുഐമി പറഞ്ഞു.

Latest