Connect with us

Gulf

2013ല്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ ലോകത്തെ വലം വെച്ചത് 18,000 തവണ

Published

|

Last Updated

ദുബൈ: എമിറേറ്റ്‌സിന്റെ വിമാനങ്ങള്‍ 2013ല്‍ ലോകത്തെ വലംവെച്ചത് 18,000 തവണ. ഇതോടെ പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് ലോക ജനതയെ പല ഭാഗങ്ങളിലേക്കു എത്തിക്കുന്നതില്‍ 2013ല്‍ നിര്‍ണായകമായി മാറുകയും ചെയ്തു.
75.1 കോടി കിലോമീറ്റര്‍ ദൂരമാണ് എമിറേറ്റ്‌സ് വിമാനങ്ങള്‍ പറന്നതെന്ന് ചുരുക്കം. 1,64,635 ട്രിപ്പുകളാണ് നടത്തിയത്. 4.3 കോടി യാത്രക്കാര്‍ സഞ്ചരിച്ചു. യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണവും നല്ല വിനോദോപാധികളും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതായി എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി. 4.6 കോടി ഭക്ഷണ പൊതികളാണ് ആകാശ യാത്രക്കാര്‍ക്കായി വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് 1,47,722 ഭക്ഷണ പൊതികളായിരുന്നു യാത്രക്കാര്‍ക്കായി വിതരണം ചെയ്തതെങ്കില്‍ ഡിസംബര്‍ 20ന് 1,57,308 എണ്ണം വിതരണം ചെയ്ത് സ്വന്തം റെക്കാര്‍ഡ് എമിറേറ്റ്‌സ് തിരുത്തി.

---- facebook comment plugin here -----

Latest