Connect with us

International

പുടിന്‍ വോള്‍ഗോഗ്രാഡ് സന്ദര്‍ശിച്ചു

Published

|

Last Updated

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ചാവേര്‍ ആക്രമണം നടന്ന വോള്‍ഗോഗ്രാഡ് സന്ദര്‍ശിച്ചു. സംഭവത്തില്‍ പരുക്കേറ്റവരെയും പുടിന്‍ സന്ദര്‍ശിച്ചു. വോള്‍ഗോഗ്രാഡ് നഗരത്തില്‍ നടന്ന ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 34പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പുടിന്‍ ട്രോളി ബസ് ആക്രമണം നടന്ന സ്ഥലത്ത് ചുവന്ന റോസാപ്പൂക്കളര്‍പ്പിച്ചു. തീവ്രവാദത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച പുടിന്‍ വെറുക്കപ്പെട്ട ആക്രമണമാണ് ഇപ്പോള്‍ നടന്നതെന്നും ഇതിനെ ഒരിക്കലും നീതീകരിക്കാനാകില്ലെന്നും പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണമെന്താണെങ്കിലും സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള പ്രത്യേകിച്ച് സത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ നീതികരിക്കാനാകില്ലെന്ന് പുടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും വടക്കന്‍ കോകസസിലെ ഇസ്‌ലാമിക് ആക്രമണകാരികളെയാണ് സംശയിക്കുന്നത്. ആക്രമണം സോചി ഒളിമ്പിക്‌സിനേയും വോള്‍ഗോഗ്രാഡിനേയും ഭീതിയുടെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണങ്ങളെത്തുടര്‍ന്ന് നഗരത്തില്‍ 5,200 സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Latest