Connect with us

Kozhikode

മര്‍കസ് ഗാര്‍ഡന്‍ അന്താരാഷ്ട്ര ദഅ്‌വാ സമ്മേളനം തുടങ്ങി

Published

|

Last Updated

പൂനൂര്‍: അന്താരാഷ്ട്ര പ്രബോധക സംഗമത്തിന് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ തുടക്കമായി. അവേലത്ത് തങ്ങള്‍ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ തങ്ങള്‍ അവേലം പതാകയുയര്‍ത്തി.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം സമൂഹം ്്ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഗത്ഭ പണ്ഡിതരുടെ വിഷയാവതരണങ്ങള്‍ക്ക് പുറമെ യമന്‍, സുഡാന്‍, തുര്‍ക്കി, കാനഡ, സൗത്ത് അമേരിക്ക, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ഫിജി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും പ്രതിനിധികളും സംബന്ധിക്കും. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.ടി.എ.റഹീം എം എല്‍ എ, സി.മോയിന്‍കുട്ടി എം എല്‍ എ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംബന്ധിച്ചു. 7.30ന് ശൈഖ് അബ്ദുല്‍ ഫത്താഹ് ഖുറൈദശ് അല്‍യാഫിഇ(യമന്‍), 9.30ന് ഡോ. അബ്ദുസ്സലാം എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. സുഡാനിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ ദഅ്‌വാ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഇന്ന് രാവിലെ 9ന് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ശൈഖ് അബ്ദുല്‍ ഫത്താഹ് ഖുറൈദശ് അല്‍യാഫിഇ, ബശീര്‍ ഫൈസി വെണ്ണക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന അന്താരാഷ്ട്ര ദഅ്‌വാ സംഗമത്തില്‍ അമാനുല്ലാ പട്ടേല്‍ കാനഡ, ആകിഫ് അക്‌ലക് തുര്‍ക്കി, മുഹമ്മദ് ഇംതിയാസ് അമേരിക്ക, മുനീബ് നൂറാനി ബ്രിട്ടന്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ദഅ്‌വാ ചര്‍ച്ചയില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ആര്‍.പി.ഹുസൈന്‍ മാസ്റ്റര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കലാം മാവൂര്‍ സംസാരിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന മഹ്ഫിലെ നൂറാനിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ നസ്വീഹത്ത് പ്രഭാഷണം നടത്തും. രാത്രി 9 ന് നടക്കുന്ന മാപ്പിളകലാ സംഗമത്തില്‍ മാപ്പിളപ്പാട്ട് രചയിതാക്കളായ ഒ.എം.കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കാനേഷ് പൂനൂര്‍, ബക്കര്‍ കല്ലോട്, കെ.സി.അബൂബക്കര്‍, അശ്‌റഫ് പാലപ്പെട്ടി, ഫൈസല്‍ എളേറ്റില്‍ സംസാരിക്കും. സ്‌കൂള്‍ യുവജനോത്സവുകളിലും സാഹിത്യോത്സവുകളിലും സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭകള്‍ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിക്കും. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുമുണ്ടാവും. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.