Connect with us

Gulf

തഅ്ലീമുല്‍ ഖുര്‍ആന്‍ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു

Published

|

Last Updated

എം ഇ എസ് സ്‌കൂളില്‍ നടന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ സ്റ്റുഡന്‍സ് ഫെസ്റ്റ് എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ബഹുസ്വര സമൂഹത്തിലെ ദേശീയ നിര്‍മ്മിതിയില്‍ കരുത്തു പകരുന്ന ദൗത്യമാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് ഇസ്‌ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യന്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല പ്രസ്താവിച്ചു. എം ഇ എസ് സ്‌കൂളില്‍ നടന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ സ്റ്റുഡന്‍സ് ഫെസ്റ്റ് ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് മൂല്യവും ചൈതന്യവും പകര്‍ന്നു നല്‍കുന്ന സംരഭങ്ങള്‍ അത്യന്താപേക്ഷിതമാണ്. മാനവീക മൂല്യങ്ങളും സമസൃഷ്ടി സ്‌നേഹവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിലൂടെ മാത്രമേ ഉത്തമ പൗര സമൂഹത്തിന്റെ സൃഷ്ടി സാധ്യമാവുകയുള്ളൂ. കലയും സാഹിത്യവും മനുഷ്യന്റെ സംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനസുകളുടെ വിമലീകരണത്തിന് വേണ്ടിയാണ് അവ ആവിഷ്‌കരിക്കപ്പെടേണ്ടത്. മത്സരങ്ങളുടെ പരിപ്രേക്ഷത്തിലല്ല, സമൂഹത്തിലെ ഇടപ്പെടലുകള്‍ എന്ന നിലയിലാണ് സ്റ്റുഡന്‍സ് ഫെസ്റ്റ് പോലുള്ളവയെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.എഫ് നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍റസാഖ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ എം. ഇ. എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപാള്‍ ഡോ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ ഉസ്മാന്‍ ആശംസ നേര്‍ന്നു. ഐ. സി. എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും സ്വഗത സംഘം കവീനര്‍ ജഅ്ഫര്‍ മാസ്റ്റര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

 

Latest