Connect with us

National

കെജ്‌രിവാള്‍ ഡ്യൂപ്ലക്‌സ് ഫഌറ്റിലേക്ക് മാറുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൂടുതല്‍ സൗകര്യമുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റുകളിലേക്ക് മാറുന്നു. വസതിയായും ഓഫീസായും പ്രവര്‍ത്തിക്കുന്ന രണ്ട് ഫ്‌ളാറ്റുകളാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഭഗവാന്‍ദാസ് റോഡില്‍ അദ്ദേഹത്തിനായി ഒരുങ്ങിയത്. നേരത്തെ മുഖ്യമന്ത്രിമാര്‍ക്കുള്ള ബംഗ്ലാവ് അദ്ദേഹം നിരസിച്ചിരുന്നു. 9000 ചതുരശ്ര അടിയാണ് ഫ്‌ളാറ്റുകളുടെ വിസ്തീര്‍ണം.
അതേസമയം, കെജ്‌രിവാളിനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷമായ ബി ജെ പി, പുതിയ നീക്കം ആക്രമണത്തിന് ആയുധമാക്കിയേക്കാമെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. “മുന്‍ മുഖ്യമന്ത്രിയുടെ വസതിയും ഇപ്പോഴത്തെ ഫ്‌ളാറ്റും താരതമ്യം ചെയ്‌തോളൂ” എന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് കെജ്‌രിവാള്‍ പ്രതികരിച്ചത്. ഔദ്യോഗിക വസതിയിലേക്ക് മാറുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനെയുണ്ടാകുമെന്നാണ് സൂചന. കുടുംബത്തോടൊപ്പം ഗാസിയാബാദിലെ കൗശംബിയിലാണ് കെജ്‌രിവാള്‍ ഇപ്പോള്‍ താമസിക്കുന്നത്.

Latest