Connect with us

Ongoing News

സാംസംഗ് ഗ്യാലക്‌സി എസ് 5 ഫെബ്രുവരിയില്‍ അവതരിപ്പിക്കും

Published

|

Last Updated

ബാഴ്‌സലോണ: സാംസംഗിന്റെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയായ ഗ്യാലക്‌സിയിലെ പുതിയ താരം ഗ്യാലക്‌സി എസ് 5 ഫെബ്രുവരിയില്‍ അവതരിപ്പിക്കും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. ഇക്കാര്യം സാംസംഗ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രത്യേക തരം മെറ്റീരിയല്‍ ഉപയോഗിച്ചാണ് എസ് 5 നിര്‍മിക്കുന്നതെന്ന് സാംസംഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഫഌക്‌സിബിള്‍ ഡിസ്‌പ്ലേയുടെ സാധ്യത സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സാംസംഗ് ഇലക്‌ട്രോണിക്‌സ് വൈസ് പ്രസിഡന്റ് ഓഫ് ഡിസൈന്‍ ടീം ഡോംഗ് ഹൂണ്‍ ചാങ് പറഞ്ഞു.

560 പി പി ഐ റസല്യൂഷനോട് കൂടിയ 5 അല്ലെങ്കില്‍ 5.2 ഇഞ്ച് സൈസിലുള്ള സ്‌ക്രീനായിരിക്കും എസ് 5ന് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 3 ജി ബി റാം, 16 മെഗാപിക്‌സല്‍ ക്യാമറ, 4000 എം എ എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷന്‍ തുടങ്ങിയവയായിരിക്കും മറ്റു സവിശേഷതകള്‍ എന്നാണ് സൂചന.

---- facebook comment plugin here -----

Latest