Connect with us

Ongoing News

ജി എസ് എല്‍ വി- ഡി-5 വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി എസ് എല്‍ വി -ഡി- 5 ജി-സാറ്റ് 14ഉം വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നു. വൈകീട്ട് 4.18നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജി എസ് എല്‍ വിയുടെ വിക്ഷേപണം. 4.18ന് തന്നെ ജിസാറ്റ്-14 ഭ്രമണപഥത്തിലെത്തി.

ക്രയോജനിക് സാങ്കേതിക വിദ്യയാണ് വിക്ഷേപണത്തിനുപയോഗിച്ചത്. ക്രയോജനിക് സാങ്കോതിക വിദ്യ സ്വായത്തമാക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ക്രയോജനിക് സാങ്കേതിക വിദ്യ. ഇന്നലെ രാവിലെ 11.18നാണ് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.

 

Latest