Connect with us

National

കൊല്‍ക്കത്ത കൂട്ടമാനഭംഗം: ഇരയുടെ രക്ഷിതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

Published

|

Last Updated

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടാനാണ് ഇവര്‍ രാഷ്ട്രപതിയെ കാണുന്നത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. കുട്ടി ഡിസംബറില്‍ മരണപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്‍ക്കത്തക്കടുത്ത മാധ്യംഗ്രാം എന്നസ്ഥലത്താണ് സംഭവം നടന്നത്. തന്നെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ജനുവരി രണ്ടിനാണ് പോലീസ് ഈ മൊഴി പുറത്തുവിട്ടത്.

കേസ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് കനത്ത വിമര്‍ശനമാണ് മമതാ ബാനര്‍ജി സര്‍ക്കാറിനെതിരെ ഉയര്‍ന്നത്. മരണപ്പെട്ടതിനുശേഷം പെണ്‍കുട്ടിയെ സംസ്‌കരിക്കാന്‍ പോലീസ് ധൃതി കാട്ടി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സത്യങ്ങള്‍ പോലീസ് മുക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. തങ്ങളുടെ കുടുംബത്തിന്റെ ജീവന് ഭീഷണിയുള്ളതായും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

 

Latest