Connect with us

Kerala

ചര്‍ച്ച നടത്തിയത് തോമസ് ഐസ്‌ക്കുമായെന്ന് ഗൗരിയമ്മ

Published

|

Last Updated

ആലപ്പുഴ: സി പി എം, ജെ എസ് എസ്സുമായി ചര്‍ച്ച നടത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങകളുമായി പാര്‍ട്ടി നേതാവ് കെ ആര്‍ ഗൗരിയമ്മ രംഗത്ത്. താനുമായി സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിജയന്‍ നിഷേധിച്ചാലും ചര്‍ച്ച നടന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും ഗൗരിയമ്മ പറഞ്ഞു. ചേര്‍ത്തലയില്‍ ജെ എസ് എസ് ജില്ലാ സമ്മേളത്തിലാണ് ഗൗരിയമ്മ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജെ എസ് എസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്തും കേന്ദ്ര കമ്മിറ്റ അംഗം തോമസ് ഐസക്കുമാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തത്. പിണറായിയുടെ വലിയ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ ഇതുസംബന്ധിച്ച് മുമ്പ് പ്രസ്താവന നടത്തിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനമായിരുന്നോ ഓഫര്‍ എന്ന ചോദ്യത്തിനു അതിനല്ലാതെ തന്നെപ്പോലുള്ളവരെ വിളിക്കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു മറുപടി.

2006ലെ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ ഡി എഫ് തന്നെ ക്ഷണിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നായിരുന്നു പിണറായിയുടെ മറുപടി.

Latest