Connect with us

National

ഡല്‍ഹിയില്‍ വീടില്ലാത്തവര്‍ക്ക് ബസ്സുകള്‍ അഭയകേന്ദ്രമാക്കാന്‍ പദ്ധതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉപേക്ഷിക്കപ്പെട്ട ബസുകള്‍ അന്തിയുറങ്ങാനിടമില്ലാത്തവര്‍ക്ക് അഭയകേന്ദ്രമാക്കാന്‍ മുഖ്യമന്ത്രി കേജരിവാളിന്റെ പുതിയ പദ്ധതി. തലചായ്ക്കാന്‍ ഇടമില്ലാതെ റോഡരികിലും മറ്റു തുറസ്സായ സ്ഥലങ്ങളിലും അന്തിയുറങ്ങുന്നവര്‍ക്ക് മഴ നനയാതെ രാത്രി ഉറങ്ങുന്നതിനുള്ള പുതിയ സംവിധാനമാണ് കേജരിവാള്‍ നടപ്പാക്കുന്നത്. ഇതിനായി ഡല്‍ഹിയിലെ മുഴുവന്‍ ഉപേക്ഷിക്കപ്പെട ബസുകളും താമസത്തിന് സജ്ജമാക്കും. താമസിക്കുന്നവര്‍ക്ക് ആവശ്യമായ പുതപ്പും മറ്റു അത്യാവശ്യ സാധനങ്ങളും ലഭ്യമാക്കുമെന്നും വീടില്ലാത്തവര്‍ക്ക് ചുരുങ്ങിയപക്ഷം നല്ല നിലക്ക് ഉറങ്ങാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ആം ആദ്മി പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.

അധികാരത്തിലേറിയ ഉടന്‍ തന്നെ വീടില്ലാത്തവരുടെ കണക്കെടുക്കാന്‍ കേജരിവാള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 212 കേന്ദ്രങ്ങളിലായി 40,18 ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Latest