Connect with us

Business

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ഊര്‍ജിതമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യം കൈവരിക്കുന്നതിന് ഓഹരി വില്‍പ്പന വഴി 40,000 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെയും ഓഹരികള്‍ ഈ മാസവും നവരത്‌ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക് ലിമിറ്റഡ് (ഭെല്‍)ന്റെ ഓഹരികള്‍ ഫെബ്രുവരിയിലും വിറ്റഴിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് മായാറാം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭെല്ലിന്റെ ഓഹരി വില്‍പ്പന വഴി 2000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.
മാര്‍ച്ചില്‍ ഹിന്ദുസ്ഥാന്‍ എയറോനിട്ടിക്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ഈ ഓഹരികള്‍ വിറ്റഴിക്കുക വഴി 10,000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പന വഴി 3,000 കോടി രൂപമാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാഷനല്‍ ഫെര്‍ട്ടിലൈസര്‍, എം എം ടി സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വിറ്റഴിക്കപ്പെട്ടത്.