Connect with us

Malappuram

പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും

Published

|

Last Updated

മലപ്പുറം: ഈമാസം 19 ന് നടക്കുന്ന ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും വിതരണത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു.
ബൂത്ത്തലത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും. തുടര്‍ന്ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് 20, 21 തീയതികളില്‍ വീടുകളിലെത്തി തുള്ളി മരുന്ന് നല്‍കും. തുള്ളിമരുന്ന് വിതരണത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും യോഗം തിരുമാനിച്ചു.
ഗോത്ര മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലും പ്രത്യേക ബോധവത്ക്കരണം നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകള്‍ കണ്ടെത്തി തുള്ളിമരുന്ന് വിതരണത്തിന് പ്രത്യേക സംവിധാനമൊരുക്കാനും സമിതി തീരുമാനിച്ചു.
856815 വീടുകളിലായി 423553 കുട്ടികള്‍ക്കാണ് പോളിയോ നല്‍കുക. അതിനായി 3724 ബൂത്തുകളും 7448 വളണ്ടിയര്‍മാരേയും സജ്ജമാക്കിയിട്ടുണ്ട്. റയില്‍വെ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലും തുള്ളിമരുന്ന് വിതരണത്തിന് പ്രത്യേക സംവിധാനമൊരുക്കും.
ആര്‍ സി എച്ച് ഓഫീസര്‍ ഡോ.രേണുക, എ ഡി എം പി മുരളീധരന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ.മുഹമ്മദ് ഇസ്മഇല്‍, ഡി പി എം ഡോ.വിനോദ്, മാസ് മീഡിയ ഓഫീസര്‍ ടി എം ഗോപാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി രാജു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

 

 

Latest