Connect with us

Ongoing News

നാളെ മുതല്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു

Published

|

Last Updated

കല്‍പറ്റ: സംസ്ഥാന കൃഷി വകുപ്പ്, അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി, കേരളാ കൃഷി വിജ്ഞാന്‍ കേന്ദ്രം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ഹില്‍ ഏരിയാ ഡവലപ്‌മെന്റ് ഏജന്‍സി എന്നിവ സംയുക്തമായി പൂക്കോട് വെറ്ററിനറി കോളജ്, സര്‍ക്കാര്‍ വകുപ്പുകള്‍, നബാര്‍ഡ്, മില്‍മ, കുടുംബശ്രീ, സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മുട്ടില്‍ ഡബ്യൂ.എം.ഒ കോളജില്‍ കാര്‍ഷികം എന്ന പേരില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു. നാളെ മുതല്‍ 12 വരെയാണ് മേള നടത്തുന്നത്.
കാര്‍ഷിക മേഘലയിലെ നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. മേളയോടനുബന്ധിച്ച് സെമിനാറുകള്‍, സാങ്കേതിക പ്രദര്‍ശനം, കാര്‍ഷിക ക്ലിനിക്ക് എന്നിവയും ഉണ്ടായിരിക്കും. നാളെ രാവിലെ ഒന്‍പത് മണിക്ക് റജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകുന്നേരം നാലിന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിക്കും. കെ.വി.കെ. കുടുംബകൃഷി വാരാചരണം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാര്‍ഷിക പ്രദര്‍ശന ഉദ്ഘാടനം മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി കര്‍ഷകരെ ആദരിക്കും. മില്‍മാ ചെയര്‍മാന്‍ പി.ടി. ഗോപാലകൃറുപ്പ്, ആര്‍.എസ്. ീ്രെനാഥ് ദീക്ഷിത്ത്, ഡോ. എം. രാംകുമാര്‍, ടി. ഉഷാകുമാരി, പി.കെ. അനില്‍കുമാര്‍, വത്സാ ചാക്കോ, അബ്ദുള്‍ അഷറഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം 12ന് നാലിന് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍.റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിക്കും. ഡോ. പി.വി. ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. സിനിമാനടന്‍ മാമുക്കോയ സമ്മാനദാനം നടത്തും. ഡോ. പി. രാജേന്ദ്രന്‍ നര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഡോ. ലിയോ ജോസഫ്, ഡോ. വിജയഭാനു, ഡോ. രാധമ്മ പിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോ. പി.കെ. അബ്ദുള്‍ ജബ്ബാര്‍, ജോസ് വര്‍ഗ്ഗീസ്, ഡോ. വി.എസ്. റോയി, ഡോ. എ. രാധമ്മ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest