Connect with us

Kerala

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് രണ്ട് സീറ്റ് ആവശ്യപ്പെടും

Published

|

Last Updated

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ചു. കോട്ടയം, ഇടുക്കി സീറ്റുകളായിരിക്കും ആവശ്യപ്പെടുക. നിലവില്‍ കേരളകോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് കോട്ടയം. കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഇതിനായി കെ എം മാണിയെയും പി ജെ ജോസഫിനെയും പാര്‍ട്ടി ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും കെ പി സി സി പ്രസിഡന്റിനെയും ഇവര്‍ ഉടന്‍ തന്നെ കണ്ടേക്കും.

 

Latest