Connect with us

National

ഗൂഗിളുമായി സഹകരണം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളുമായി സഹകരണം ഉണ്ടാക്കേണ്ടതില്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇലക്ഷന്‍ കമ്മീഷനുമായി സഹകരിക്കാന്‍ ഗൂഗിള്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ സുരക്ഷ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വേണ്ടെന്ന് വെച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എച്ച് എസ് ബ്രഹ്മ, എസ് എന്‍ എ സൈദി എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെതാണ് തീരുമാനം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരകൈമാറ്റത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനാണ് ഗൂഗിള്‍ പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. തുടര്‍ന്ന് ഗൂഗിളുമായി ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ വിവരങ്ങളൊന്നും ഗൂഗിളിന് കൈമാറിയിട്ടില്ല. ഗൂഗിളുമായി സഹകരിക്കുന്നതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.