Connect with us

National

എല്ലാ മതങ്ങളുടെയും അടിസ്ഥാനം പരസ്പര ബഹുമാനം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പരസ്പര ബഹുമാനവും സഹന ശേഷിയുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വെറുപ്പിനും ഭിന്നിപ്പിനും മതത്തില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിന് തന്നെ മാതൃകയാണ്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ തന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാണെന്ന് പറഞ്ഞ മന്‍മോഹന്‍ വിവേകാനന്ദനെ ലോക പൗരന്‍ എന്നും വിശേഷിപ്പിച്ചു.