Connect with us

National

ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാരോപണം; പ്രത്യേക സംവിധാനം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും കെ പി വേണുഗോപാലും ഇക്കാര്യത്തില്‍ മാര്‍ഗരേഖ തയ്യാറാക്കും.

എല്ലാ ജഡ്ജിമാരും സംവിധാനത്തിന്റെ പരിധിയില്‍ വരും. വിരമിച്ച ജഡ്ജിമാരും ഇതിന്റെ പരിധിയില്‍ വരും. തീര്‍ത്തും രഹസ്യമായിട്ടാണ് അന്വേഷണം നടത്തുക. അന്വേഷണ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്തുവന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

ദേശീയ ഹരിത ട്രെബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെതിരെയുള്ള ലൈംഗികാരോപണം പരിഗണിക്കവേ ആയിരുന്നു സുപ്രീംകോടതി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അഭിഭാഷകയായിട്ടും എന്തുകൊണ്ട് പെണ്‍കുട്ടി പ്രതികരിച്ചില്ലെന്നും സുപ്രീംകോടതി ചോദിച്ചു.

 

Latest