Connect with us

Kerala

ഡോക്ടര്‍മാരുടെ സമരം: ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം: രാത്രി ഡ്യൂട്ടി സമയം പരിഷ്‌കരിച്ചത്തിനെതിരെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഒ പികളില്‍ ഡോക്ടര്‍മാര്‍ എത്തിയിട്ടില്ല. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുകയാണ്. ഇന്ന് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തില്ല.

അതേസമയം അത്യാഹിത വിഭാഗത്തിന്റെയോ ഓപ്പറേഷന്‍ തിയേറ്ററുകളുടേയോ പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചിട്ടില്ല. രാത്രി ഡ്യൂട്ടി പുനഃക്രമീകരിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡോക്ടര്‍മാര്‍ ഒരു ദിവസം 17 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിക്കെതിരെയാണ് സമരം.

അതേസമയം, ഡോക്ടര്‍മാരുടെ സംഘടന സമരപ്രഖ്യാപനം നടത്തിയിട്ടും ചര്‍ച്ചക്കുപോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ ജി എം ഒ എ വ്യക്തമാക്കി. അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും കെ ജി എം ഒ എ വ്യക്തമാക്കിയിരുന്നു.