Connect with us

Wayanad

ജനകീയ പ്രക്ഷോഭത്തിന് മുമ്പില്‍ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വരും: പി കെ ശ്രീമതി

Published

|

Last Updated

മാനന്തവാടി: ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരിന് സിപിഐ എം നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ മുട്ട് മടക്കേണ്ടിവരുമെന്ന് പി കെ ശ്രീമതി പറഞ്ഞു. മാനന്തവാടിയിലെ നിരാഹാര സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ജനവിരുദ്ധ നായങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ കഴിയുന്നില്ല.
ജനവിരുദ്ധത മാത്രം കൈമുതലാക്കിയ സര്‍ക്കാരിനെ ജനം തൂത്തെറിയും. സിപിഎം സമരങ്ങള്‍ പരാജയമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ശ്രമം വിലപ്പോവില്ല. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവും സാധാരണക്കാര്‍ക്ക് സബ്‌സിഡി ഇല്ലാതാക്കലും എന്നതാണ് സര്‍ക്കാര്‍ നയം. ആഗോള വത്ക്കരണ നയത്തിന്റെ തുടര്‍ച്ചയാണിതെല്ലാം.
വന്‍കിടക്കാരുടെ കോടികള്‍ എഴുതി തള്ളുന്ന സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.
പി കെ ശ്രീമതിക്കൊപ്പം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സെക്രട്ടറിയേറ്റംഗങ്ങളായ കെ വി മോഹനന്‍, എ എന്‍ പ്രഭാകരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി യു ഏലമ്മ, പിജെ ആന്റണി, പി വി സഹദേവന്‍, ഏരിയാ സെക്രട്ടറി പി വി ബാലകൃഷ്ണന്‍ എന്നിവരും വിവിധ നിരാഹര സമരകേന്ദ്രം സന്ദര്‍ശിച്ചു.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനരോഷം ശക്തമാകുമെന്ന് റിട്ടേയേഡ് ജഡ്ജി ജസ്റ്റിസ് എം എ നിസാര്‍ പഞ്ഞു. സിപിഐ എം മാനന്തവാടിയില്‍ നടത്തിയ നിരാഹാര സമര കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ഭരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജനവിരുദ്ധ നിലപാടുകള്‍ മാത്രമാണ് സ്വീകരിക്കുന്നത്. ജന വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ ആളിപ്പടരും.
ജനകിയ സമരങ്ങള്‍ ശക്തിപ്പെടുന്നത് കാണുമ്പോഴാണ് പല ഭരണാധികാരികള്‍ക്കും മോഹലാസ്യമുണ്ടാകുന്നത്. ഇനിയും വിലക്കയറ്റവും, ജന വിരുദ്ധ നയങ്ങളും തുടര്‍ന്നാല്‍ അത്തരം ഭരണാധികാരികള്‍ക്ക് ജനകീയ ശക്തികള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest