Connect with us

Business

റബ്ബര്‍ വില കൂപ്പു കുത്തുന്നു; കൊപ്ര ക്ഷാമം രൂക്ഷം

Published

|

Last Updated

കൊച്ചി: നാളികേരോത്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് പുതുക്കാനായില്ല. റബ്ബര്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. ആഗോള വിപണയില്‍ കുരുമുളകിന്റെ വില വിയറ്റ്‌നാം കുറച്ചത് ഇതര ഉത്പാദന രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. സ്വര്‍ണ വില ഉയര്‍ന്നു.
വെളിച്ചെണ്ണ വിപണിക്ക് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെക്കനായില്ല. വിപണികളില്‍ കൊപ്ര ക്ഷാമം തുടരുന്നതിനാല്‍ മില്ലുകാര്‍ വെളിച്ചെണ്ണ വില ഉയര്‍ത്താന്‍ നീക്കംനടത്തി. ഈ അവസരത്തില്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് ഉയരാത്തത് മുന്നേറ്റത്തിനു തടസമായി. വാരാവസാനം വെളിച്ചെണ്ണ 10,900 രൂപയിലും കൊപ്ര വില 7455-7850 രൂപയിലുമാണ്.
വെളിച്ചെണ്ണയുടെ റെക്കോര്‍ഡ് വില 11,000 രൂപയാണ്. കൊപ്ര ക്ഷാമം കണക്കിലെടുത്തല്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ വീണ്ടും ശ്രമം നടക്കാം. എന്നാല്‍ ശബരിമല സീസണ്‍ കഴിഞ്ഞതിനാല്‍ നാളികേരത്തിന് ഡിമാന്‍ഡ് കുറവാണ്. ടയര്‍ കമ്പനികള്‍ റബ്ബര്‍ സംഭരണം കുറച്ചത് റബ്ബര്‍ കര്‍ഷകരെ പിരിമുറുക്കത്തിലാക്കി. രണ്ട് വര്‍ഷത്തിനു ശേഷം ഇതാദ്യമായി നാലാം ഗ്രേഡ് റബ്ബറിന് 15,000 രൂപയിലെ താങ്ങ് കൈമോശം വന്നു. രണ്ടാഴ്ച മുമ്പ് 16,000 രൂപയില്‍ വിപണനം നടന്ന റബ്ബര്‍ പെടുന്നനെയാണ് തകര്‍ച്ചയിലേക്ക് വഴുതിയത്. പകല്‍ ചുടുമുലം റബ്ബര്‍ വെട്ട് പൂര്‍ണമായി സ്തംഭിച്ചു. ഓഫ് സീസണായതിനാല്‍ വില മുന്നേറുമെന്ന ത്രീക്ഷയിലായിരുന്നു കാര്‍ഷിക മേഖല .
എന്നാല്‍, സ്‌റ്റോക്കിസ്റ്റുകളേയും ഞെട്ടിച്ച് ഷീറ്റ് വില 14,900 ലേക്ക് താഴ്ന്നു. ശനിയാഴ്ച അഞ്ചാം ഗ്രേഡ് 14,200 രൂപയില്‍ വിപണനം നടന്നത്. ലാറ്റക്‌സ് ക്ഷാമംമൂന്‍ നിര്‍ത്തി വ്യവസായികള്‍ 12,400 രൂപക്ക് ചരക്ക് സംഭരിച്ചു.
ആഭ്യന്തര റബ്ബര്‍ അവധി വ്യാപാരത്തിലെ വില്‍പ്പന സമ്മര്‍ദവും തിരിച്ചടിയാെയന്ന് വ്യാപാര വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേ സമയം ഏഷ്യയിലെ പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളില്‍ റബ്ബര്‍ വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചില്ല.
വിദേശത്തു നിന്ന് കുരുമുളകിന് പുതിയ ആവശ്യക്കാര്‍ എത്തിയില്ല. ഇതര ഉത്പാദക രാജ്യങ്ങളേക്കാള്‍ മലബാര്‍ മുളക് വില ഉയര്‍ന്നത് വിദേശ കച്ചവടങ്ങള്‍ക്ക് തടസമായി. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍വില 8500-8750 ഡോളറാണ് ഒരു ടണ്ണിനു . കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 48,800 രൂപയിലും ഗാര്‍ബിള്‍ഡ് 50,800 ലും മാര്‍ക്കറ്റ് ക്ലോസിംഗ് നടന്നു.
കേരളത്തില്‍ സ്വര്‍ണ വില കയറി. പ്രമുഖ വിപണികളില്‍ പവന്‍ 22,040 രൂപയില്‍ നിന്ന് 21,920ലേക്ക് താഴ്‌ന്നെങ്കിലും ശനിയാഴ്ച പവന്‍ 22,240 രൂപയിലേക്ക് ഉയര്‍ന്നു. ലനില്‍ സ്വര്‍ണ വില ഔണ്‍സിന് 1254 ഡോളറാണ്.

Latest