Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍: റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം 24ന്

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രത്യേക പാക്കേജിന്റെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍(പി എം ജി എസ് വൈ)ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് റോഡുകളില്‍ രണ്ടെണ്ണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 24ന് പി കരുണാകരന്‍ എം പി നിര്‍വഹിക്കും.
മുളിയാറിലെ മഞ്ചക്കല്‍-ബെള്ളിപ്പാടി റോഡ് പ്രവൃത്തി ഉദ്ഘാടനം 24ന് വൈകിട്ട് മൂന്നു മണിക്ക് എം പി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, ഡപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ ബാബു, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ശങ്കരനാരായണ പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും. ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മാണത്തിനു 1.42 കോടി രൂപയാണ് അനുവദിച്ചത്. കള്‍വര്‍ട്ട് നിര്‍മാണം, റോഡ് വീതികൂട്ടല്‍, ടാറിങ്ങ് തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നു.
പി എം ജി എസ് വൈയുടെ എട്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന പള്ളത്തുങ്കാല്‍-ചീച്ചക്കയം റോഡ് പ്രവൃത്തി ഉദ്ഘാടനം 24ന് വൈകീട്ട് 4 മണിക്ക് എം പി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
പി എം ജി എസ് വൈ പ്രകാരം കാറഡുക്ക ബ്ലോക്കില്‍ അനുവദിച്ച അഞ്ച് റോഡുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണ എഗ്രിമെന്റ് ചെയ്തിട്ടുണ്ട്. എം പിയുടെ പ്രത്യേക ശ്രമഫലമാണ് ഈ മേഖലയില്‍ റോഡ് അനുവദിച്ചത്.

 

Latest