Connect with us

Gulf

കെ എസ് സി കലോത്സവം ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ യുവജനോല്‍സവത്തോടനുബന്ധിച്ചു നടന്ന സാഹിത്യ കലോല്‍സവങ്ങളില്‍ എം.പി.അബ്ദുസ്സമദ് സമദാനി, സിനിമാതാരം ജി കെ പിള്ള, മുന്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ മൂസ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
പ്രച്ഛന്ന വേഷം, ഉപകരണ സംഗീതം, ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, മോണോ ആക്ട്, ആക്ഷന്‍ സോങ്, സിനിമാ ഗാനം, ശാസ്ത്രീയ സംഗീതം, കവിതാലാപനം തുടങ്ങിയ ഇനങ്ങളാണു കലോല്‍സവത്തിലും സാഹിത്യോല്‍സവത്തിലുമായി നടന്നത്. ഇരുന്നൂറോളം വിദ്യാര്‍ഥികളാണു നാലു ഗ്രൂപ്പുകളിലായി നടന്ന ഈ മല്‍സരങ്ങളില്‍ പങ്കെടുത്തത്.
മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരുടെ പേരുകള്‍ ചുവടെ: പ്രച്ഛന്നവേഷം- ആറു വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ദേവര്‍ഷ് രമേഷ്, അഷിത ഫാത്തിമ, സൂര്യ എന്‍ റോയ്.
ആറു മുതല്‍ ഒന്‍പത് വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ദയ മറിയ, എസ് അഞ്ജന, സീന്‍ സനൂപ് ജോര്‍ജ്, സാന്ദ്ര എന്‍ റോയ്.
ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ വിഭാഗത്തില്‍ ശിബില്‍ ഫൈസല്‍, കെന്റേസ് ശരത് സിജു, വിഘ്‌നേഷ് മൂര്‍ത്തി കൃഷ്ണ, എം.വി.മഹാലക്ഷ്മി.
മാപ്പിളപ്പാട്ട്- ആറു മുതല്‍ ഒന്‍പത് വരെയുളളവരുടെ വിഭാഗത്തില്‍ അഞ്ജന സുബ്രഹ്മണ്യം,ആന്ധ്ര എന്‍ റോയ്, നാദിയ സക്കീര്‍, ദിയ ആന്‍ ദീപു.
പന്ത്രണ്ടു മുതല്‍ പതിനഞ്ചുവരെയുള്ളവരുടെ വിഭാഗത്തില്‍ ഹംദ നൗഷാദ്, ശാലിനി ശശികുമാര്‍, സുഹാന സുബൈര്‍, തീര്‍ഥ ഹരീഷ്.
മെമ്മറി ടെസ്റ്റ്- ആറു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ദേവിക ജിനോ, ദീപിക ശിവദാസന്‍, കൃതിക ഉമേഷന്‍.
മലയാളം കവിതാലാപനം- ആറു മുതല്‍ ഒന്‍പത് വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ അഞ്ജന സുബ്രഹ്മണ്യം, സരള്‍ സിറിയക്, നാദിയ സക്കീര്‍.
ഒന്‍പതു മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മീനാക്ഷി ജയകുമാര്‍, ഋതു ജോണ്‍സണ്‍, ദേവിക രമേഷ്.
പന്ത്രണ്ടു മുതല്‍ പതിനഞ്ചുവരെ പ്രായക്കാരുടെ വിഭാഗത്തില്‍ ഗ്രീഷ്മ കുറുപ്പ്, സുഹാന സുബൈര്‍, അഭിജിത് അനില്‍. നൃത്തോല്‍സവം, കലോല്‍സവം, സാഹിത്യോല്‍സവം എന്നീ വിഭാഗങ്ങളിലായി നടക്കുന്ന യുവജനോല്‍സവം ഈ മാസം 26നു സമാപിക്കും.

 

Latest