Connect with us

Ongoing News

ബഗാനും സ്‌പോര്‍ട്ടിംഗും സെമിയില്‍

Published

|

Last Updated

കൊച്ചി: നിര്‍ണായക മത്സരത്തില്‍ സാല്‍ഗോക്കറുമായി (1-1) സമനില പാലിച്ച മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പിന്റെ സെമിഫൈനലില്‍ കടന്നു. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ബഗാന്റെ എതിരാളികള്‍. സി ഗ്രൂപ്പില്‍ കഴിഞ്ഞ രണ്ട് കളികളും ജയിച്ച്, സെമി പ്രവേശനത്തിന് സമനില മാത്രം മതിയായിരുന്ന ബഗാന്‍ ഇത് സ്വന്തമാക്കി ഏഴ് പോയിന്റുമായി സെമിയിലെ ഏക ബംഗാള്‍ സാന്നിധ്യമായി മാറുകയായിരുന്നു.
59-ാം മിനിറ്റില്‍ ബഗാന്റെ ക്യാപ്റ്റന്‍ ഒഡേഫ ഒക്കോലിയാണ് ബഗാനു വേണ്ടി ഗോള്‍ നേടിയത്. കോല്‍ക്കത്തക്കാരുടെ മുന്നേറ്റക്കാരന്‍ ചിസോബ ക്രിസ്റ്റഫറെ സാല്‍ഗോക്കറിന്റെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് ബോക്‌സില്‍ വിഴ്ത്തിയതിന് ലഭിച്ച പെനാ ല്‍റ്റി ഒഡേഫ ഒക്കോലി നിലം പറ്റേ പോസ്റ്റിലാക്കി(1-0).
തൊട്ടുപിന്നാലെ സാല്‍ഗോക്കര്‍ പോസ്റ്റിലേക്ക് ഇരച്ചെത്തിയെങ്കിലും കോര്‍ണര്‍ വഴങ്ങി ബഗാന്‍ പ്രതിരോധം പിടിച്ചുനിന്നു. 65ാം മിനിറ്റില്‍ ബഗാന്റെ ഒക്കോലി ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ഗോള്‍ വരയില്‍ നിന്ന് പന്ത് തട്ടിയകറ്റി പകരക്കാരനായിറങ്ങിയ നിക്കോളോ കോളാസോ സാല്‍ഗോക്കറിന്റെ രക്ഷകനായി. കാണികളെ ആവേശത്തിലാക്കിയ തുടര്‍മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ സാല്‍ഗോക്കര്‍ സമനില പിടിച്ചു. ബികാസ് ജെയ്‌റുവിന്റെ ലോംങ് ഷോട്ട് ബഗാന്‍ ഗോളി ഷില്‍ട്ടന്‍ പോളിന്റെ തലക്ക് മുകളിലൂടെ വലയില്‍ (1-1).
ഇന്നലെ ഗ്രൂപ്പ് “സി”യിലെ അവസാന മല്‍സരത്തില്‍ മുബൈ എഫ്.സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഷില്ലോങ് ലജോങ് തകര്‍ത്തു. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കുമായി കോര്‍ണല്‍ ഗ്ലെനും ബോയ്താങ് ഹോക്കിപും ലജോങിനായി ഗോള്‍ കണ്ടെത്തി. തുടക്കത്തില്‍ മുംബൈ സൃഷ്ടിച്ച അവസരങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി വിഫലമായിക്കൊണ്ടിരിക്കെ, അപ്രതീക്ഷിതമായി ഷില്ലോങ് ലജോങ് മുന്നിലെത്തി. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നാരംഭിച്ച മുന്നേറ്റത്തിനൊടുവില്‍ സുഭാഷ് സിങ് തൊടുത്ത ഷോട്ട്് തടുത്തിട്ടെങ്കിലും തിരിച്ചെത്തിയ പന്തുമായി മുന്നേറാനുള്ള ഗ്ലെനിന്റെ ശ്രമം തടയാനുള്ള മുബൈ ഗോളി കുനാല്‍ സാവന്ത്ശ്രമം ഫൗളില്‍ കലാശിച്ചു. ഇതിന് ലഭിച്ച പെനാല്‍റ്റി പതിനാറാം മിനിറ്റില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ ലോകകപ്പ്താരം കോര്‍ണല്‍ ഗ്ലെന്‍ അനായാസം വലയിലെത്തിച്ചു(1-0). 24-ാം മിനിറ്റില്‍ ലജോങ് ലീഡുയര്‍ത്തി. ബോയ്താങ് ഹോക്കിപിന്റെ ബോക്‌സിന് പുറതതുനിന്നുളള തകര്‍പ്പന്‍ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയുടെ വലതുമൂലയില്‍ പതിച്ചു(2-0). രണ്ടാം പകുതിയുടെ ഏട്ടാം മിനിറ്റില്‍ വീണ്ടും ഗ്ലെന്‍. സുബാഷ് സിങിന്റെ നീളന്‍ പാസ് സ്വീകരിച്ച് രണ്ടു മുബൈ പ്രതിരോരെ വെടിയൊഴിഞ്ഞ് ഗ്ലെന്‍ താടുത്ത ഷോട്ട് മുബൈ ഗോളി സാവന്തിന്റ കൈയില്‍ തട്ടി പോസ്റ്റില്‍(3-0). മൂന്നുഗോള്‍ അടിച്ചുകൂട്ടിയിട്ടും തൃപ്തരാവാതെ ലജോങ് മുന്നേറ്റങ്ങള്‍ തുടര്‍ന്നു. ഇഞ്ച്വുറി ടൈമില്‍ ഗ്ലെന്‍ ഹാട്രിക്കിലൂടെ ലജോങ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഗോവ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്് ഡെംപോ ഗോവയെ നേരിടും.

 

Latest