Connect with us

Kerala

പിണറായിക്കെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാം ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് തോമസ് പി ജോസഫാണ് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഇതേ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.

ഒന്നര മാസം മുമ്പ് ക്രൈം നന്ദകുമാറാണ് സി ബി ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തികച്ചും അസ്വഭാവികമായ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് നന്ദകുമാറിന്റെ ഹരജി. ആദ്യം ജ്സ്റ്റിസ് ഹരിലാലിന്റെ ബഞ്ചിലാണ് ഹരജി എത്തിയത്. എന്നാല്‍ അദ്ദേഹം ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ ബഞ്ചിലെത്തി. അദ്ദേഹവും പിന്‍മാറി. ഒടുവില്‍ ജസ്റ്റിസ് പി ജോസഫിന്റെ ബഞ്ചിലെത്തുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹവും പിന്മാറിയിരിക്കുകയാണ്.

2013 നവംബര്‍ അഞ്ചിനാണ് പിണറായി വിജയനടക്കം 7 പേരെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തരമാക്കി തിരുവനന്തപുരം സി ബി ഐ കോടതി വിധി പറഞ്ഞത്.

 

Latest