Connect with us

Malappuram

തിരൂരങ്ങാടിയില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

Published

|

Last Updated

മലപ്പുറം: കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തുടങ്ങുന്നു.
18 വയസ്സുവരെയുള്ളവരുടെ ശാരീരിക – മാനസിക പ്രശ്‌നങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനുള്ള പദ്ധതി ജില്ലയില്‍ തിരൂരങ്ങാടിയില്‍ മാത്രമാണ് നടപ്പാക്കുന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പഴയ പേ വാര്‍ഡ് കെട്ടിടത്തില്‍ താത്ക്കാലിക കേന്ദ്രമൊരുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പീഡിയാട്രീഷന്‍, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ സര്‍ജന്‍, ന്യൂട്രീഷനിസ്റ്റ്, ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ എന്‍ ആര്‍ എച്ച് എം വഴി നിയമനം നടത്തും.
സാമൂഹികനീതി വകുപ്പ് സ്ഥിരം കെട്ടിടമൊരുക്കുന്നതോടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഇതിനായി താലൂക്ക് ആശുപത്രിയില്‍ 30 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സെന്ററില്‍ കിടത്തി ചികിത്സക്ക് പുറമെ വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് സംസ്ഥാനത്തെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കും.
താത്ക്കാലിക കെട്ടിടത്തില്‍ സെന്റര്‍ തുടങ്ങുന്നതിനുള്ള പരിശോധനക്കായി എന്‍ ആര്‍ എച്ച് എം ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ ലിക്‌സി തോമസ്, സിവില്‍ എന്‍ജിനീയര്‍ അഭിലാഷ്, ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കി. സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി വിനോദ് അറിയിച്ചു.

Latest