Connect with us

National

ആധാര്‍: സത്യവാങ്മൂലത്തിന് കേരളം കൂടുതല്‍ സമയം തേടും

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളം കൂടുതല്‍ സമയം തേടിയേക്കും. മന്ത്രിസഭയുടെ ചര്‍ച്ചക്കു ശേഷം മാത്രമേ സത്യവാങ്മൂലം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. ചൊവ്വാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇത് നീട്ടാന്‍ സംസ്ഥാനം ആവശ്യപ്പെടും.

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേന്ദ്രത്തെ അനുകൂലിച്ച് കേരളം സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പിനെത്തുടര്‍ന്ന് കേരളം ഇത് കോടതിക്ക് നല്‍കിയില്ല. ആന്ധ്ര, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ആധാറിന് അനുകൂലമായാണ് സത്യവാങ്മൂലം നല്‍കിയത്.

Latest