Connect with us

Palakkad

കലാപ്രേമികള്‍ക്ക് നൊമ്പര കാഴ്ചയായത് കുട്ടി പോലീസ്

Published

|

Last Updated

പാലക്കാട്: സംസ്ഥാന കലോത്സവം ഇന്ന് വിടചൊല്ലുമ്പോള്‍ ജനമനസുകളില്‍ മായാത്ത ചിത്രമായി മാറിയിരിക്കുകയാണ് കുട്ടി പോലീസ്.
കലോത്സവ വേദികളില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് വഴികളും സ്‌റ്റേജിന് സമീപവും കാണുന്ന നൊമ്പരത്തിന്റെ കാഴ്ചകളാണ്. രാവിലെ ഒമ്പത് മുതല്‍ ചൂടും പൊടി ക്കാറ്റുമേറ്റ് തളര്‍ന്ന് അവശരായി നില്‍ക്കുന്ന കുട്ടി പോലീസും സകൗട്ടും ഗൈഡസുമാണ് ഓരോ വേദികളുടെ മുമ്പിലും പിമ്പിലുമായി കാവലാളമാരുടെ ചുമതലയായി നില്‍ക്കുന്നത്. പാലക്കാട്ട് ആഞ്ഞടിക്കുന്ന പൊടിക്കാറ്റും അസഹ്യമായ ചൂടും ഇവരെ വല്ലാതെ ക്ഷീണിതരാക്കുന്നു, വേദികള്‍ കൂടാതെ നഗരത്തിന്റെ പലഭാഗങ്ങളിലും ഊട്ടുപുരയിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
1200 ഓളം കുട്ടികളാണ് വിവിധ യൂനിഫോമുകളുമണിഞ്ഞ് കലോത്സവ പ്രേമികളെയും മത്സരാര്‍ഥികളെയും വരവേല്‍ക്കാനും സുരക്ഷക്കുമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഇവരുടെ സേവനം അങ്ങേയറ്റം പ്രശംസനീയമായിരുന്നു.

 

---- facebook comment plugin here -----

Latest